Tuesday, April 19, 2011

സംസാര സ്വാതന്ത്ര്യവും, നമ്മുടെ കാഴ്ചപ്പാടുകള്‍ തുറന്നുപറയാനുള്ള അവകാശവും ഉറപ്പു തരുന്ന ഭരണഘടനയാണ് നമ്മുടെ ജനാധിപത്യത്തിന്‍റെ അടിത്തറ. മറ്റെല്ലാ പോരായ്മക്ള്‍ക്കിടയിലും കൃത്യതയോടെ നടക്കുന്ന തിരഞ്ഞെടുപ്പുകള്‍ നമ്മുടെ ജനതിപത്യതിന്റെ മാറ്റുകൂട്ടുന്നു. തിരഞ്ഞെടുപ്പ് വേളയില്‍ തങ്ങളുടെ പ്രിയപ്പെട്ട സ്ഥാനാര്തിക്ക് വേണ്ടി പ്രചാരണം നടത്തുവാനുള്ള അവകാശം എല്ലാ പൌരന്മാര്‍ക്കും ലഭ്യമാണ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സുഹൃത്തായ സിനിമാ നടനുവേണ്ടി ചില താരങ്ങള്‍ പ്രചാരണം നടത്തിയത് അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയോടുള്ള അടുപ്പത്തേക്കാള്‍ സൌഹൃദം കൊണ്ടുതന്നെയാവണം. എന്നാല്‍ വോട്ടെടുപ്പ് കഴിഞ്ഞ ശേഷം ഇവരില്‍ ചിലരുടെ സിനിമാ പോസ്റ്ററുകള്‍ കരി ഓയില്‍ പുരട്ടി കേടുവരുത്തുവാനും, അവരില്‍ ചിലര്‍ പങ്കെടുത്ത ചടങ്ങുകളില്‍ കരിങ്കൊടി കാണിക്കുവാനും ഇടയായത് അങ്ങേയറ്റം അപലപനീയമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഇത്തരം പ്രവണതകള്‍ രാഷ്ട്രീയ സമൂഹത്തിന്‍റെ ഭാഗത്തുനിന്നുണ്ടാവുന്നത് ഒരു നല്ല കാര്യമല്ല. മിക്കവാറും ഇത്തരം നടപടികള്‍ പ്രാദേശിക തലത്തിലെ ചില അസഹിഷ്ണുക്കളുടെ തലതിരിഞ്ഞ തീരുമാനം മാത്രമാണെങ്കിലും അത് പ്രസ്ഥാനത്തിനാകെ മോശമായ പ്രതിച്ചായ ഉണ്ടാക്കുന്നു. ഇത് ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയോ യുവജന സംഖടനയുടെയോ മാത്രം പ്രശ്നമല്ല. തങ്ങളുടെ വിശ്വാസങ്ങളെ എതിര്‍ക്കുന്ന ഏവരെയും കായികമായി നേരിടുന്ന പ്രവണത അപലപനീയമാണ്. ഇത്തരം നടപടികള്‍ സമൂഹത്തിന്‍റെ ഏത് ഭാഗത്തുനിന്നുണ്ടായാലും എതിര്‍ക്കപ്പെടണം. ഇത്തരം പ്രവണതകളെ നിയന്ത്രിക്കുവാന്‍ പ്രസ്തുത സംഘടനകളുടെ നേതാക്കളും മുതിര്ന്നപൌരന്മാരും മുന്നോട്ടുവരണം.
++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

ഈ കുറിപ്പ് ഒരു രാഷ്ട്രീയ ലക്ഷ്യത്തോടെയുമല്ല. പാര്‍ട്ടികളെയും പ്രസ്ഥാനങ്ങളെയും അല്ല തെറ്റായ നടപടികളെയാണ് വിമര്സിക്കുന്ന്നത്.

No comments: